മക്ക: സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നീ രാജ്യങ്ങൾ ചരിത്രപരമായ സംയുക്ത പ്രതിരോധ കരാറിൽ (Makkah Agreement for Joint Defense) ഒപ്പുവെച്ചു. മക്കയിൽ വെച്ച് നടന്ന ത്രിരാഷ്ട്ര ഉച്ചകോടിയിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ്, തുർക്കി പ്രസിഡന്റ് റെജപ് തയ്യിപ് എർദോഗൻ, പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ഷഹ്ബാസ് ശരീഫ് എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.
മൂന്ന് രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന സുരക്ഷാ-പ്രതിരോധ സഹകരണം ശക്തമാക്കുകയാണ് കരാറിന്റെ പ്രധാന ലക്ഷ്യം. ......
തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന്റെ ദീർഘദൂര ബസുകളിൽ യാത്രക്കാർക്ക് 10 രൂപയ്ക്ക് ശുദ്ധീകരിച്ച 'പയണി' (യാത്രക്കാരൻ) എന്ന പേരിൽ കുടിവെള്ള കുപ്പി നൽകുന്ന പദ്ധതിക്ക് ഇന്നലെ തുടക്കമായി. ചെന്നൈയിലെ പല്ലവൻ ഹൗസിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി വിജയ് തമിഴൻ പാർഥിബൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ......
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ഒഡിഷയ്ക്കും മുകളിലായി ന്യൂനമർദം രൂപപ്പെട്ടതിന്റെ സ്വാധീനത്തിൽ കേരളത്തിൽ അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഓഗസ്റ്റ് 8 മുതൽ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ......
കോഴിക്കോട്: വടകരയിൽ അധ്യാപികമാർ പ്രതികളായ ലഹരിക്കേസിന്റെ അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ച് പൊലീസ്. മംഗളൂരു, ബെംഗളൂരു എന്നിവിടങ്ങളിലെ ലഹരി സംഘങ്ങളുമായുള്ള പ്രതികളുടെ ബന്ധം കേന്ദ്രീകരിച്ചായിരിക്കും ആദ്യഘട്ട അന്വേഷണം. ......
ഇന്ത്യൻ ഇലക്ട്രിക് മോട്ടറിന്റെ സ്രഷ്ടാവായ ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ (ജി.ഡി. നായിഡു) പ്രചോദനാത്മകമായ ജീവിതകഥ പറയുന്ന പാൻ-ഇന്ത്യൻ ചിത്രം ‘ജിഡിഎൻ: എഡിസൺ ഓഫ് ഇന്ത്യ’ തീയേറ്ററുകളിൽ തരംഗമാകുന്നു. ......
ദോഹ: യുദ്ധം ഒരിക്കലും ഒരു പ്രശ്നത്തിന്റെയും പരിഹാരമല്ലെന്നും, സമാധാനത്തിലൂടെയും സഹവര്‍ത്തിത്വത്തിലൂടെയും മാത്രമേ മനുഷ്യരാശിക്ക് സുരക്ഷിതവും സമൃദ്ധവുമായ ഭാവി സൃഷ്ടിക്കാനാകൂ എന്നും ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി മീഡിയാപ്ലസ് സംഘടിപ്പിച്ച സമാധാന സംവാദം ആഹ്വാനം ചെയ്തു.
1945 ആഗസ്റ്റ് 6-ന് ജപ്പാനിലെ ഹിരോഷിമയില്‍ നടന്ന ആണവാക്രമണത്തിന്റെ ദുരന്തസ്മരണകളെ അനുസ്മരിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. യുദ്ധത്തിന്റെ ഭീകരത, മനുഷ്യരാശിക്കുണ്ടാക്കുന്ന വിനാശം, സമാധാനത്തിന്റെ അനിവാര്യത എന്നിവ ചര്‍ച്ച ചെയ്ത പരിപാടിയില്‍ വിവിധ സാമൂഹിക-സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.
യുവ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് മുഹമ്മദ് അമന് പരിപാടി ഉദ്ഘാടനം ചെയ്തു. ......
ദോഹ: മാലിക് ദീനാർ കോളേജ് ഓഫ് ഫാർമസി അലൂമിനി അസോസിയേഷൻ – ഖത്തർ (Qatar MDCPians) സംഘടിപ്പിച്ച ഖത്തർ എംഡിസിപിയൻസ് ക്രിക്കറ്റ് പ്രീമിയർ ലീഗ് 2026-ൽ ഡോസ് ഡെവിൾസ് (Dose Devils) കിരീടം സ്വന്തമാക്കി.
ഗറാഫയിലെ Pearling International School ഗ്രൗണ്ടിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ ശക്തരായ Pharma Kinetics ടീമിനെ പരാജയപ്പെടുത്തിയാണ് ഡോസ് ഡെവിൾസ് ജേതാക്കളായത്. മികച്ച പോരാട്ടവീര്യവും കായിക മികവും നിറഞ്ഞ ഫൈനൽ മത്സരം കാണികൾക്ക് ആവേശകരമായ ക്രിക്കറ്റ് അനുഭവമായി.
ഫൈനൽ മത്സരത്തിലെ മികച്ച പ്രകടനത്തിന് അബ്ദുൽ റഹിമാൻ എരിയാൽ Man of the Match പുരസ്കാരം നേടി. ......
ദോഹ: ഖത്തറിലേക്ക് വരുന്നവരും രാജ്യത്ത് നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നവരുമായ യാത്രക്കാർ കൈയ്യിൽ കരുതുന്ന ഏതെല്ലാം മരുന്നുകൾക്കാണ് ഇലക്ട്രോണിക് സംവിധാനം വഴി മുൻകൂർ അനുമതി ആവശ്യമായതെന്ന് വ്യക്തമാക്കി പൊതുജനാരോഗ്യ മന്ത്രാലയം. നാർക്കോട്ടിക്, സൈക്കോട്രോപ്പിക് (മനോരോഗ ചികിത്സയുമായി ബന്ധപ്പെട്ടവ) വിഭാഗത്തിൽപ്പെടുന്ന മരുന്നുകൾ കൈവശം വെക്കുന്നവർക്കാണ് ഇ-സിസ്റ്റം വഴി അനുമതി പത്രം നിർബന്ധമാക്കിയിട്ടുള്ളത്. ......
ന്യൂഡൽഹി/മുംബൈ: ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ അവസാനത്തെ വൻകിട ബഹുജന മുന്നേറ്റമായ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന് ഇന്ന് 84 ആണ്ട് തികയുന്നു. 1942 ഓഗസ്റ്റ് 8-ന് ബോംബെയിലെ (ഇന്നത്തെ മുംബൈ) ഗോവാലിയ ടാങ്ക് മൈതാനത്ത് മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ മുഴങ്ങിയ "പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക" (Do or Die) എന്ന വിപ്ലവാഹ്വാനം രാജ്യത്തുടനീളം സ്വാതന്ത്ര്യജ്വാല പടർത്തുകയായിരുന്നു.
ബ്രിട്ടീഷ് ഭരണാധികാരികളിൽ നിന്ന് പൂർണ്ണ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (AICC) പ്രമേയം പാസാക്കിയതിന്റെ വാർഷികത്തോടനുബന്ധിച്ച് രാജ്യമെമ്പാടും വിപുലമായ അനുസ്മരണ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്
രാഷ്ടപതി ഭവനിൽ ആദരം:
രാജ്യതലസ്ഥാനത്ത് സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കുന്ന പ്രത്യേക ചടങ്ങ് രാഷ്ട്രപതി ഭവനിൽ നടക്കും. ......
തിരുവനന്തപുരം:സ്വാധീനശേഷിയുള്ള ആരെങ്കിലും വിളിച്ചു പറയാതെ അത്യാവശ്യ കാര്യങ്ങൾക്കുപോലും പൊലീസ് സ്റ്റേഷനിൽ പോകാൻ മടിക്കുന്നവരാണ് പൊതുജനങ്ങൾ. ഭയമാണ് ഇതിന് അടിസ്ഥാന കാരണം. ......